Friday, June 3, 2011

നഷ്ട ജന്മം

സ്കാനിംഗ്‌ മെഷീനിലെ ലിംഗ വിവരണം
താതന്റെ സമാധാനം കളഞ്ഞു ......
വായ കീറി കരഞ്ഞപ്പോള്‍ നാശം
...എന്ന പഴിയില്‍ അമ്മയുടെ വെറുപ്പ്‌ നിഴലടിച്ചു ......

പുത്തന്‍ കുഞ്ഞുടുപ്പുകള്‍ ക്ക് പകരം
കീറിയ ട്രൌസറും പഴയ ഷര്‍ട്ട്‌ ഉം
മനസ്സിലെ ആഗ്രഹങ്ങള്‍ തല്ലി കെടുത്തി ........

വില പറയാന്‍ വന്ന യുവത
പ്രണയം കവര്‍ന്നെടുത്തു ..........

ആഗ്രഹിക്കാതെ കിട്ടിയ ജീവിതം
സങ്കല്‍പ്പങ്ങളെ തച്ചുടച്ചു ..........

ജനിച്ചു പോയത് കൊണ്ട് മാത്രം
നഷ്ടങ്ങളും പേറി മരണം വരുന്നതും കാത്ത്.........

വിരഹം

എന്റെ ഹൃദയത്തിനു കുളിരെകുവാന്‍
എന്റെ ശബ്ദത്തിന് മധുരമെകാന്‍
എന്റെ രാവുകള്‍ക്ക്‌ ഇരവേകുവാന്‍
എന്റെ സ്വപ്നങ്ങള്‍ക്ക് കൂട്ടിരുന്നവളെ
ഈ വിരഹം
നിന്റെ അസാന്നിധ്യം
നിന്റെ മൌനം
നിന്റെ ബധിരത
എന്റെ സ്വപ്നങ്ങളെ തല്ലിക്കെടുത്തി
എന്റെ ശബ്ദത്തെ വികൃതമാക്കി
എന്റെ ഹൃദയത്തെ അഗ്നിയാക്കി .....

Friday, April 29, 2011

ഞാനും തുടങ്ങട്ടെ

ബ്ലോഗര്‍ മാര്‍ എന്നാ തല തോട്ടപ്പന്‍ മാര്‍ക്കിടയില്‍ ഞാനൊരു നവാഗതയാണ് ..
എന്റെ കയ്യില്‍ ഒന്നും സ്റ്റോക്ക്‌ ഇല്ല .പക്ഷെ എന്റെ തോന്നലുകള്‍ ഞാന്‍ ഇവിടെ കുറിക്കാം .ശേരിയും തെറ്റും ഒക്കെ നിങ്ങള്‍ തീരുമാനിക്ക് ....