Friday, June 3, 2011

നഷ്ട ജന്മം

സ്കാനിംഗ്‌ മെഷീനിലെ ലിംഗ വിവരണം
താതന്റെ സമാധാനം കളഞ്ഞു ......
വായ കീറി കരഞ്ഞപ്പോള്‍ നാശം
...എന്ന പഴിയില്‍ അമ്മയുടെ വെറുപ്പ്‌ നിഴലടിച്ചു ......

പുത്തന്‍ കുഞ്ഞുടുപ്പുകള്‍ ക്ക് പകരം
കീറിയ ട്രൌസറും പഴയ ഷര്‍ട്ട്‌ ഉം
മനസ്സിലെ ആഗ്രഹങ്ങള്‍ തല്ലി കെടുത്തി ........

വില പറയാന്‍ വന്ന യുവത
പ്രണയം കവര്‍ന്നെടുത്തു ..........

ആഗ്രഹിക്കാതെ കിട്ടിയ ജീവിതം
സങ്കല്‍പ്പങ്ങളെ തച്ചുടച്ചു ..........

ജനിച്ചു പോയത് കൊണ്ട് മാത്രം
നഷ്ടങ്ങളും പേറി മരണം വരുന്നതും കാത്ത്.........

No comments:

Post a Comment